കെ​പി​എ​സ്ടി​എ ക​ലാ​ജാ​ഥ ന​ട​ത്തി
Thursday, March 4, 2021 11:44 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ നി​ശി​ത വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര അ​ക്ക​മി​ട്ട് നി​ര​ത്തി കെ​പി​എ​സ്ടി​എ​യു​ടെ ക​ലാ​ജാ​ഥ.
കി​ഫ് ബി​യും പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പും സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തും പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ക​ബ​ളി​പ്പി​ക്ക​ലു​മൊ​ക്കെ പ്ര​മേ​യ​ത്തി​ല​ട​ങ്ങി​യ ആ​ക്ഷേ​പ​ഹാ​സ്യ​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.
ഭൂ​തം ഭാ​വി വ​ര്‍​ത്ത​മാ​നം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത് റി​ട്ട. അ​ധ്യാ​പ​ക​നും നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​നു​മൊ​ക്കെ​യാ​യ ജോ​സ് വി​ക്ട​ർ ഞാ​റ​ക്കാ​ല​യാ​ണ്. ജാ​ഥാ ക്യാ​പ്റ്റ​നാ​യ കു​ന്ന​ത്തൂ​ര്‍ ജെ. ​പ്ര​കാ​ശ് ഗാ​ന​ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചു.
ശ്രീ​ക​ല, ബി​ന്ദു​പോ​ൾ, ശ്രീ​ദേ​വി, അ​രു​ൺ. വി.​എ​സ്, വി​നോ​ദ് കു​മാ​ർ, രാ​ജേ​ഷ്, അ​നി​ൽ​രാ​ജ്, ഫ്ര​ഡി​ബാ​യി, റോ​സ് ച​ന്ദ്ര​ദാ​സ് എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് ക​ലാ​ജാ​ഥാം​ഗ​ങ്ങ​ള്‍. വ​ര്‍​ക്ക​ല​യി​ൽ വ​ച്ചു​ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ആ​റ്റി​ങ്ങ​ല്‍, ക​ല്ല​ന്പ​ലം, കി​ളി​മാ​നൂ​ര്‍, ക​ല്ല​റ, വെ​ള്ള​നാ​ട്, നെ​ടു​മ​ങ്ങാ​ട്, പോ​ത്ത​ന്‍​കോ​ട്, പേ​രൂ​ര്‍​ക്ക​ട, ക​ന്യാ​കു​ള​ങ്ങ​ര, സെ​ക്ര​ട്ടേ​റി​യേ​റ്റ്, ഡി​പി​ഐ, ത​ന്പാ​നൂ​ര്‍, പൊ​ഴി​യൂ​ര്‍, പു​തി​യ​തു​റ, കാ​ട്ടാ​ക്ക​ട, വെ​ള്ള​റ​ട, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ഞ്ഞി​രം​കു​ളം, ബാ​ല​രാ​മ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.