ഷെ​ഡ് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, March 2, 2021 11:39 PM IST
വി​തു​ര : അ​യ​ൽ​വാ​സി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡ് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ഴ​മ​ല​യ്ക്ക​ൽ കാ​വു​വി​ള വീ​ട്ടി​ൽ വി​ശാ​ല​ത്തി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡ് ക​ത്തി​ച്ച കേ​സി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ​കി​ഴ​ക്കു​പു​റം സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര​നെ (63)നെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടെ സു​രേ​ന്ദ്ര​ൻ ന​ട​ന്നു പോ​കു​ന്ന​ത് വി​ശാ​ലം പ​റ​ഞ്ഞു വി​ല​ക്കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് സു​രേ​ന്ദ്ര​ൻ വി​ശാ​ല​ത്തെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ശാ​ലം സു​രേ​ന്ദ്ര​നെ​തി​രെ ആ​ര്യ​നാ​ട്സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ഷെ​ഡ് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.