ദേ​ശീ​യ ശാ​സ്ത്ര​ദി​ന​ം ആ​ച​രി​ച്ചു
Monday, March 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ 41ാം വാ​ര്‍​ഷി​കം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ദി​ന​മാ​യി ആ​ച​രി​ച്ചു.
ശ്രീ​ചി​ത്ര​യി​ലെ അ​ച്യു​ത​മേ​നോ​ന്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ്ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക​ഭൗ​മ​ശാ​സ്ത്ര വ​കു​പ്പ് മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ് വ​ര്‍​ദ്ധ​ന്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്റ് ഡോ. ​വി.​കെ. സാ​ര​സ്വ​ത്എ​ന്നി​വ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ദി​ന സ​ന്ദേ​ശം ന​ല്‍​കി. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി പ്രൊ​ഫ. അ​ശു​തോ​ഷ് ശ​ര്‍​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ചി​ത്ര ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. കെ. ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ആ​ര്‍.​ഹ​രി​കൃ​ഷ്ണ​വ​ര്‍​മ്മ , ശ്രീ​ചി​ത്ര ഡീ​ന്‍ ഡോ.​വി.​കെ. അ​ജി​ത്കു​മാ​ര്‍ , ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ബോ​ഡി അം​ഗം ടി. ​പി. സെ​ന്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ദി​ന സ്മ​ര​ണി​ക ഡോ. ​ഹ​രി​കൃ​ഷ്ണ​വ​ര്‍​മ്മ​യ്ക്ക് ന​ല്‍​കി പ്ര​ഫ. കെ. ​ജ​യ​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ശ്രീ​ചി​ത്ര​യെ കു​റി​ച്ചു​ള​ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്‍​ശ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ക​ലാ​പ​രി​പാ​ടി​ക​ള്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ നെ​ടു​മു​ടി വേ​ണു​വും സി​താ​ര​യും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.