റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Monday, March 1, 2021 11:24 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്തെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് കേ​ന്ദ്ര​സേ​ന​യും പോ​ലീ​സും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി .
നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​വാ​ർ ,കാ​ഞ്ഞി​രം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു ഇ​ന്ന​ലെ മാ​ർ​ച്ച് ന​ട​ത്തി​ത്. കാ​ഞ്ഞി​രം​കു​ളം, ക​രിം​കു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ൽ 25 ഓ​ളം ബൂ​ത്തു​ക​ൾ പ്ര​ശ്ന​ബാ​ധി​ത​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് വി​ഴി​ഞ്ഞം-​ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ൽ കൊ​ച്ചു പ​ള്ളി ,പ​ള​ളം ,പു​തി​യ​തു​റ, ക​ല്ലു​മു​ക്ക്, പൂ​വാ​ർ മേ​ഖ​ല​യി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. കാ​ഞ്ഞി​രം​കു​ളം സി​ഐ ബി​ജു, എ​സ്ഐ​സു​കേ​ഷ്, പൂ​വാ​ർ സി​ഐ അ​ജ​യ് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.

ട്രാ​ക​്ട​ർ
റാ​ലി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യും കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്​ട​ർ റാ​ലി ന​ട​ത്തും.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് രാ​ജ്ഭ​വ​നി​ലേ​ക്ക് ന​ട​ത്തു​ന്ന റാ​ലി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ട്രാ​ക്ട​ർ റാ​ലി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​സ​ഹാ​യ​ദാ​സ് നാ​ടാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.