നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, March 1, 2021 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
നെ​ല്ല​നാ​ട് മ​ക്കാം​കോ​ണം ഉ​ത്രാ​ട​ത്തി​ൽ ബൈ​ജു കു​മാ​ർ (44), കോ​ലി​യ​ക്കോ​ട് ആ​ലി​യാ​ട് വാ​വു​കോ​ണം അ​രു​ൺ ജി. ​നാ​യ​ർ (31) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ സു​ജി​ത് ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ട പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചാ​ക്കു ക​ണ​ക്കി​ന് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി.​ എ​സ്ഐ സു​ജി​ത് ജി ​നാ​യ​ർ, ജൂ​ണി​യ​ർ എ​സ്ഐ ശ്യാ​മ​കു​മാ​രി, എ​സ്ഐ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സി​പി​ഒ​മാ​രാ​യ മ​ഹേേ​ഷ്, വി​ജു, സ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.