റ​വ​ന്യൂ വ​കു​പ്പു ജീ​വ​ന​ക്കാ​രി മ​രി​ച്ച നി​ല​യി​ൽ
Monday, March 1, 2021 1:42 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര വ​ൻമതി​യി​ൽ ആ​നി​യെ​യാ​ണ് (48) ക​ഴി​ഞ്ഞ് ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​നി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നും ഇ​തി​നു​പി​ന്നി​ൽ മാ​ന​സി​ക പീ​ഡ​ന​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കു ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മു​റി​യി​ൽ നി​ന്നും ആ​നി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഡ​യ​റി പോ​ലീ​സ് ക​ണ്ടെ​ത്തി. ഡ​യ​റി​യി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി പീ​ഡി​പ്പി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും കാ​ര്യ​കാ​ര​ണ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.