നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, March 1, 2021 12:22 AM IST
ശാ​സ്താം​കോ​ട്ട : ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ പു​ലി​യൂ​ർ വ​ഞ്ചി വ​ട​ക്ക് കു​ള​ങ്ങ​ര​ശേ​രി കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ നി​സാ​ർ (45) മ​ക​ൻ മു​ഹ​മ്മ​ദ് നാ​സിം (21)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തേ​വ​ല​ക്ക​ര അ​യ്യ​ൻ കോ​യി​ക്ക​ൽ ഉ​ള്ള ഇ​വ​രു​ടെ ബ​ന്ധു​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​വി​നൊ​പ്പം അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ൻ​വ​ർ, സ​നി​ൽ​കു​മാ​ർ, വി​ന​യ​കു​മാ​ർ, വി​ജു, ചാ​ൾ​സ്, ശ്യാം​കു​മാ​ർ, അ​ൻ​ഷാ​ദ്, ജി​നു ത​ങ്ക​ച്ച​ൻ, ഷി​ബു ഹ​രി​കൃ​ഷ്ണ​ൻ, ഷീ​ബ, ശ്രീ​പ്രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.