ചു​ടു​കാ​ട്ടി​ൻ​മു​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Monday, March 1, 2021 12:19 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പേ​ര​യ​ത്തു​കോ​ണം വാ​ർ​ഡി​ലെ ചു​ടു​കാ​ട്ടി​ൻ മു​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ചു​ടു​കാ​ട്ടി​ൻ മു​ക​ളി​ലെ കു​ട്ട​ൻ കോ​ള​നി, കു​ള​ത്തി​ൻ​ക​ര,പ​റ​ക്കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൊ​തു ടാ​പ്പി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ വെ​ള്ളം ല​ഭി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ചെ​ന്തു​പ്പൂ​രു പ​മ്പ് ഹൗ​സി​ൽ പ​മ്പിം​ഗ് ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​വി​ടെ വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കി​ണ​റു​ക​ളും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നീ​രു​റ​വ​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ കു​ടി​വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങാ​ണ്ട അ​വ​സ്ഥ​യാ​ണ്.
കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ചു​ടു​കാ​ട്ടി​ൻ മു​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി ലാ​ക്കി കു​ടി​വെ​ള്ള ക്ഷാ​മം ശാ​ശ്വ​ത മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​എ​സ്. ബി​നു ആ​വ​ശ്യ​പ്പെ​ട്ടു.