അ​നു​മോ​ദ​ന​വും ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നവും ഇ​ന്ന്
Saturday, February 27, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ടാ​ർ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഒ​ബി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബ​വ​യ്ക്കു​ള്ള അ​നു​മോ​ദ​ന​വും എം​സി​എ​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഇ​ന്ന് ന​ട​ത്തും. ഉ​ച്ച‍​യ്ക്ക് ര​ണ്ടി​ന് നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട്ട് ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ത്മീ​യ ശാ​ക്തീ​ക​ര​ണ പ​ഠ​ന​ക്ലാ​സ് ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി ന​യി​ക്കും.​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യാ​തി​ഥി​യാ​കു​ന്ന യോ​ഗ​ത്തി​ൽ മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് മോ​നി ഏ​ഴം​കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.​

മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലു പ​താ​ലി​ൽ, മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത്, മേ​ജ​ർ അ​തി​ഭ​ദ്രാ​സ​നാ സെ​ക്ര​ട്ട​റി വെ​ള്ളൂ​ർ​കോ​ണം​ഷാ​ഫി, സ​ഭാ​ത​ല പ്ര​തി​നി​ധി റെ​ജി​മോ​ൻ വ​ർ​ഗീ​സ്, നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ എം​സി​എ ഡ​യ​റ​ക്ട​ർ ഫാ. ബാ​ബു മൈ​ക്കി​ൾ ഒ​ഐ​സി, നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ എം​സി​എ പ്ര​സി​ഡ​ന്‍റ് ജെ.​അ​നി​ൽ​കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ അ​ജ​പാ​ല​ന സെ​ക്ര​ട്ട​റി മോ​നി​ച്ച​ൻ പ​റ​ണ്ടോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ പാ​രി​തോ​ഷി​ക സ​മ​ർ​പ്പ​ണം ന​ട​ത്തും. മു​ൻ മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജെ.​ക്രി​സ്തു​ദാ​സ് എം​സി​എ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. സി​റി​ൽ ആ​ന​ന്ദ് ഒ​ഐ​സി ന​ന്ദി പ​റ​യും.