ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, February 27, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ​യു​ടെ യു​വ മ​ഹാ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ന​ഗ​ര​ത്തി​ൽ വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ബൈ​പാ​സി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള്ള​ക്ക​ട​വ് ഈ​ഞ്ച​ക്ക​ൽ വ​ഴി ബൈ​പാ​സി​ലേ​ക്ക് പോ​ക​ണം. വെ​ട്ടു​കാ​ട് നി​ന്നും ബൈ​പാ​സി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വേ​ളി വ​ഴി ബൈ​പാ​സി​ലേ​ക്ക് പോ​ക​ണം.ഡി​വൈ​എ​ഫ്ഐ​യു​ടെ യു​വ മ​ഹാ​സം​ഗ​മ​ത്തി​ന് പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രെ വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് ഇ​റ​ക്കി​യ ശേ​ഷം ഒാ​ൾ​സെ​യി​ന്‍റ്സ്, മാ​ധ​വ​പു​രം, വേ​ളി ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രെ വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് ഇ​റ​ക്കി​യ ശേ​ഷം ഈ​ഞ്ച​ക്ക​ൽ കോ​വ​ളം ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.