പ​രി​ക്കേ​റ്റ മ്ലാ​വി​ന് നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി
Saturday, February 27, 2021 11:21 PM IST
വി​തു​ര : ക​ഴു​ത്തി​ൽ മു​റി​വേ​റ്റ് ക​ണ്ടെ​ത്തി​യ മ്ലാ​വി​ന് നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രു​താ​മ​ല​യി​ലെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ മ്ലാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​യ ഷി​ബു​വും വ​ർ​ഗീ​സും ചേ​ർ​ന്ന് മു​റി​വി​ൽ മ​രു​ന്ന് പു​ര​ട്ടി മ്ലാ​വി​നെ ശു​ശ്രൂ​ഷി​ച്ചു. വ​ന​ത്തി​നു​ള്ളി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​വാം പ​രി​ക്കേ​റ്റ​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രു​ന്നും വെ​ള്ള​വും ന​ൽ​കി​യ​ശേ​ഷം മ്ലാ​വി​നെ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.