കേ​ര​ള ജ​ന​കീ​യ കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ച്ചു
Friday, February 26, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള ജ​ന​കീ​യ കോ​ണ്‍​ഗ്ര​സ് (കെ​ജെ​സി) എ​ന്ന പേ​രി​ൽ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​താ​യി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ബി. വ​ട​ക്ക​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലും ജാ​തി, മ​ത, രാ​ഷ്ട്രീ​യ വേ​ർ​തി​രു​വു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ പ​താ​ക​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി.​ജ​ഗ​തി​യി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ സാ​ഗ​ർ കൃ​ഷ്ണ(​വൈ​സ് ചെ​യ​ർ​മാ​ൻ), ബി​ജു പു​ന്നൂ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷി​ജു റോ​യ്(​സെ​ക്ര​ട്ട​റി), ജ​യ​ൻ കൂ​വ​ക്കോ​ട്(​സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ർ​മദി​നം ആ​ച​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സി​പി​എം പൂ​വ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​വി. വാ​സു​ദേ​വ​ൻ ഓ​ർ​മ ദി​നം ആ​ച​രി​ച്ചു. ച​ന്ത സ​മ​രം, മി​ച്ച ഭൂ​മി സ​മ​രം, ക​ശു​വ​ണ്ടി സ​മ​രം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള കെ.​വി. വാ​സു​ദേ​വ​ൻ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ​കൗ​ൺ​സി​ലി​റാ​യി​രു​ന്നു. പു​ഷ്പാ​ർ​ച്ച​ന​ക്ക് എ​സ്. എ​സ്. ബി​ജു, വേ​ങ്കോ​ട് മ​ധു, വി.​എ​ച്ച്. അ​നി​ൽ​കു​മാ​ർ, ആ​ർ. പ്രീ​ത, എം. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.