"മെ​ട്രോ ടു ​റി​ട്രോ' യാ​ത്ര ഇ​ന്ന്
Friday, February 26, 2021 11:59 PM IST
വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പൈ​തൃ​ക, സാ​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന"​മെ​ട്രോ ടു ​റി​ട്രോ 'യാ​ത്ര ഇ​ന്ന് ന​ട​ത്തും. ക​വ​ടി​യാ​റി​ൽ വൈകുന്നേരം മൂന്നിന് തു​ട​ങ്ങി വെ​ള്ള​യ​മ്പ​ലം ,ക​ന​ക​ക്കു​ന്ന് പാ​ല​സ് ,പ​ബ്ലി​ക് ഒാ​ഫീ​സ്, എ​ൽ​എം​എ​സ്, പ​ബ്ലി​ക് ലൈ​ബ്ര​റി,സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ്, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, പാ​ള​യം മോ​സ്ക്,സെ​ക്ര​ട്ടേ​റി​യ​റ്റ് , പു​ളി​മു​ട് , ആ​യു​ർ​വേ​ദ കോ​ള​ജ്, ഓ​വ​ർ ബ്രി​ഡ്ജ് ,പ​ഴ​വ​ങ്ങാ​ടി,കി​ഴ​ക്കേ​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ സ​ഞ്ച​രി​ച്ച് കോ​വ​ള​ത്ത്സ​മാ​പി​ക്കും.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര പ​ഴ​മ​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ള കൈ​പി​ടി​ച്ച് ന​ട​ത്തി സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​ക്കി ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന്
വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​വ​ടി​യാ​റി​ൽ പാ​ർ​വ​തി​ബാ​യി ഫ്ളാ​ഗ് ഓ​ഫ്
ചെ​യ്യും.