വി​ല​ക്ക് ലം​ഘ​നം: 50 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Friday, February 26, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 50 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 28 പേ​രി​ൽ നി​ന്നും 14,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മാ​ലി​ന്യ നി​ക്ഷേ​പം :
പി​ഴ ഈ​ടാ​ക്കി

പേ​രൂ​ർ​ക്ക​ട: മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പി​ഴ ഈ​ടാ​ക്കി. കു​റ​വ​ൻ​കോ​ണം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​പ്പി​ൾ സി​റ്റി എ​ന്ന സ്ഥാ​പ​ന​ത്തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​ൽ​ത്ത് സ്ക്വാ​ഡ് 5510 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലു​ള്ള റോ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി നി​ല​നി​ന്നി​രു​ന്നു.
ന​ന്ത​ൻ​കോ​ട് ക​ന​ക​ന​ഗ​ർ, കു​റ​വ​ൻ​കോ​ണം ,മു​ട്ട​ട, എ​ൽ​ഐ​സി ലെ​യി​ൻ,ടി.​കെ. ദി​വാ​ക​ര​ൻ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​നി​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ പി​ടി​കൂ​ടി 11,510 രൂ​പ പി​ഴ ചു​മ​ത്തി. സ്ക്വാ​ഡി​ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മി​നു നേ​തൃ​ത്വം ന​ൽ​കി.