നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ പൊ​തു​ശൗ​ചാ​ല​യം ഇ​ല്ലാത്തതു ജ​ന​ങ്ങൾക്കു ദുരിതമായി
Wednesday, January 27, 2021 11:53 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ല്‍ വ​രു​ന്ന​വ​ർ​ക്ക് പൊ​തു​ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തു ദു​രി​ത​മാ​യി മാ​റു​ന്നു. കേ​ര​ള​ത്തി​ല്‍ ശു​ചി​ത്വ ന​ഗ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ഈ ​ഗ​തി​കേ​ട്.

പ്ര​തി​ദി​നം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ വ​ന്നു​പോ​കു​ന്ന വ​ലി​യ ടൗ​ണു​ക​ളി​ലൊ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട്. ഇ​വി​ടെ ആ​കെ​യു​ള്ള ശൗ​ചാ​ല​യം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലാ​ണ്. എ​ന്നാ​ൽ പ​ണം​കൊ​ടു​ത്ത് പ​യോ​ഗി​ക്കാ​വു​ന്ന ഈ ​ശൗ​ചാ​ല​യ​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ക​ട്ടെ ശോ​ച​നീ​യ​വും. ര​ണ്ടു കൈ​കൊ​ണ്ടും മൂ​ക്കു​പൊ​ത്തി​യാ​ലെ ഇ​തി​ന​ക​ത്തേ​യ്ക്ക് ഒ​ന്നു ക​യ​റാ​നാ​കു. ക​യ​റി​ക്ക​ഴി​ഞ്ഞാ​ല്‍ നാ​റ്റം കാ​ര​ണം ക​യ​റി​യ​തെ​ന്തി​നാ​ണെ​ന്നു പേ​ലും മ​റ​ന്ന് പു​റ​ത്തേ​യ്ക്കി​റ​ങ്ങി ഓ​ടു​ന്ന​വ​രു​മു​ണ്ട്.

ഈ ​ശൗ ചാ​ല​യ​ത്തി​ന്‍റെ മു​ന്നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ മൂ​ക്കു​പൊ​ത്തി​യാ​ണ് ജ​നം ബ​സു​കാ​ത്തു നി​ല്‍​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്ട് ടൗ​ണി​ലെ​ങ്ങും ഒ​രു പൊ​തു ശൗ​ചാ​ല​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ജ​നം കു​റ​ച്ചൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടു​ന്ന​ത്. ക​ച്ചേ​രി​ന​ട, കു​ള​വി​ക്കോ​ണം, എ​ല്‍​ഐ​സി ജം​ഗ്ഷ​ന്‍, പ​ഴ​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മാ​റി​വ​ന്ന ഒ​രു ഭ​ര​ണ സ​മി​തി​യും ഇ​തി​നാ​യി കാ​ര്യ​മാ​യൊ​രു ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല. ടൗ​ണി​ലെ ചെ​റു​കി​ട​വ്യാ​പാ​രി​ക​ളും ഓ​ട്ടോ​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും പൊ​തു​ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തു​മൂ​ലം പൊ​തു​ഇ​ട​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ത് വാ​ക്കേ​റ്റ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ടൗ​ണി​ല്‍ ഒ​രി​ട​ത്തെ​ങ്കി​ലും പൊ​തു​ശൗ​ചാ​ല​യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​മി​ല്ല. പൊ​തു​ജ​ന​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഇ​വ​ര്‍ ക​ണ്ട​മ​ട്ടി​ല്ല. ജ​ന​മാ​ക​ട്ടെ കാ'​ര്യം' സാ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ക​ട​ക​ളു​ടെ പി​ന്നാ​മ്പു​റ​ങ്ങ​ളും ആ​ളി​ല്ലാ​പ​റ​മ്പു​ക​ളും ഇ​ട​വ​ഴി​ക​ളും നോ​ക്കി ന​ട​ക്ക​ണം. പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ക​യും മു​ന്ന​ണി​ക​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​ക​ളി​ല്‍ വ​രെ ഇ​ത് എ​ന്നും ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്യും. എ​ങ്കി​ലും അ​ന്‍​പ​തു വ​ര്‍​ഷ​ക്കാ​ല​മാ​യി ഒ​ന്നും ന​ട​ക്കു​ന്നി​ല്ല.

പൊ​തു​ശൗ​ചാ​ല​യം വേ​ണ​മെ​ന്ന നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​യി ടൗ​ണ്‍ എ​ല്‍​പി​എ​സി​നു മു​ന്നി​ല്‍ ഒ​രു​ശൗ​ചാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി. എ​ന്നാ​ല്‍ കേ​സി​ല്‍​ക്കി​ട​ന്ന വ​സ്തു​വി​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ട​തി​ത​ന്നെ നി​ര്‍​ത്തി വ​യ്പ്പി​ച്ചു. ടൗ​ണി​നോ​ട് ചേ​ര്‍​ന്ന് സ്‌​കൂ​ളി​നു സ​മീ​പ​ത്ത് വി​ദ്യാ​ല​യ​ത്തി​ന്‍റെ ജൈ​വ​പാ​ര്‍​ക്ക് പൊ​ളി​ച്ചു കൊ​ണ്ടു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ ജ​ന​വി​കാ​ര​വും ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ട​തി​യു​ടെ കു​രു​ക്കു വീ​ണ​തോ​ടെ ശൗ​ച​ല​യ​ത്തി​ന്‍റെ പ​ണി​ക​ളും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.