വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം
Wednesday, January 27, 2021 11:52 PM IST
പാ​മാം​കോ​ട്: വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പാ​മാം​കോ​ട് ഏ​രി​യ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് റ​വ. ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​കാ​രു​ണ്യം മ​നു​ഷ്യാ​സ്തി​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഭാ​വ​മാ​ണെ​ന്നു അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​രി​യ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജെ. ​എ​ഡ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഫ്രാ​ൻ​സി​സ് സു​നി​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ. ​വേ​ല​പ്പ​ൻ, ജെ. ​സ്റ്റീ​ഫ​ൻ, ജെ. ​ജോ​ണ്‍​സ​ണ്‍, വി. ​ഗ്ലാ​ഡ്സ്റ്റ​ണ്‍, കെ. ​സെ​ൽ​വ​ൻ, ജെ. ​യേ​ശു​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ക്ഷ്യ കി​റ്റ്
കൈ​പ്പ​റ്റ​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ് മു​ഖേ​ന ജി​ല്ല​യി​ലെ 160 ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു. ഇ​നി​യും ഭ​ക്ഷ്യ കി​റ്റു​ക​ള്‍ കൈ​പ​റ്റാ​ത്ത ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വ്യ​ക്തി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും 2021 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് മു​മ്പാ​യി പൂ​ജ​പ്പു​ര​യു​ള്ള ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫി​സി​ല്‍ നി​ന്നും കി​റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471-2343241