ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ദാ​നി പോ​ർ​ട്ടി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി
Wednesday, January 27, 2021 11:52 PM IST
വി​ഴി​ഞ്ഞം: ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും, സം​ഘ​ട​ന​ക​ളും സം​യു​ക്ത ക​ർ​ഷ​ക സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം അ​ദാ​നി പോ​ർ​ട്ടി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി. വെ​ള്ള​യ​മ്പ​ലം അ​യ്യ​ൻ​കാ​ളി​സ്ക്വ​യ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​ഹാ​യ​മെ​ത്രാ​ൻ ഡോ: ​ക്രി​സ്തു​ദാ​സ് രാ​ജ​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വെ​ള്ള​യ​മ്പ​ല​ത്ത് നി​ന്നും വി​ഴി​ഞ്ഞം അ​ദാ​നി പോ​ർ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി കോ​വ​ള​ത്തി​നു സ​മീ​പം ആ​ഴാ​കു​ള​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് അ​വി​ടെ ന​ട​ന്ന ധ​ർ​ണ ജാ​ഥ ക്യാ​പ്റ്റ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ടി. ജോ​ൺ ജോ​ൺ, ആ​ന്‍റോ ഏ​ലി​യാ​സ്, സീ​റ്റ​ദാ​സ്, പ​ങ്ക​ജാ​ക്ഷ​ൻ, വി. ​കെ. ര​വീ​ന്ദ്ര​ൻ, കെ. ​ബാ​ബു​രാ​ജ്, ബേ​ബി മു​ക്കാ​ൻ, കോ​ട്ട​പ്പു​റം കൗ​ൺ​സി​ല​ർ പ​നി​യ​ടി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റാ​ലി​ക്ക് മേ​ഴ്സി അ​ല​ക്സാ​ണ്ട​ർ, അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സ്, അ​മ​ല ഷാ​ജി, കോ​വ​ളം ബാ​ദു​ഷ, വി​ഴി​ഞ്ഞം പു​ഷ്പ​റാ​ണി, അ​ജി​ത്ത് ശം​ഖും​മു​ഖം, തു​മ്പ ജാ​ക്സ​ൺ, ജെ​യിം​സ് ക​ട്ട​ക്ക​യം, എ ​ആ​ർ. വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.