കേരള കോൺഗ്രസ്-എം ജോസഫ് വിഭാഗം ധ​ർ​ണ ന​ട​ത്തി
Wednesday, January 27, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ജീ​സ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ള​യം ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ഏ​ജീ​സ് ഓ​ഫീ​സ് പ​ടി​ക്ക​ൽ വ​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജാ​ഥ​യ്ക്ക് നേ​താ​ക്ക​ളാ​യ വ​ലി​യ​വി​ള റ​ഹീം, ഐ​ത്തി സ​ന​ൽ, സെ​ക്ര​ട്ട​റി ആ​ബേ​ൽ ചെ​റി​യ​മു​ട്ടം, സോ​മ​ൻ നാ​യ​ർ, പി. ​ടൈ​റ്റ​സ്, പൂ​ന്തു​റ മൈ​ക്കി​ൾ, അ​ബ്ദു​ൾ സ​ത്താ​ർ, ടി.​പി. സു​രേ​ഷ്, പു​ന്നാ​വൂ​ർ വി​ജ​യ​ൻ, മേ​മ​ല രാ​ജ​ൻ, അ​ല​ക്സ് ഗ്രി​റ്റി, ച​ന്ത​വി​ള സു​ജി​ത്, ഇ​ർ​ഷാ​ദ് ജ​മാ​ൽ, പേ​രൂ​ർ​ക്ക​ട റ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.