ക​ല്ലു​ക​യ​റ്റി​യെ​ത്തി​യ ലോ​റി ക​ട​ലി​ലേ​ക്ക് മ​റി​ഞ്ഞു
Wednesday, January 27, 2021 11:49 PM IST
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പു​ലി​മു​ട്ട് നി​മാ​ണ​ത്തി​ന് ക​ല്ലു​ക​യ​റ്റി​യെ​ത്തി​യ ലോ​റി ക​ട​ലി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ൽ ക​ല്ലു​മാ​യെ​ത്തി​യ ലോ​റി പു​ലി​മു​ട്ട് നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഈ ​ഭാ​ഗ​ത്തേ​ക്ക് രാ​ത്രി​യി​ൽ തി​ര​യ​ടി​ച്ച് ക​യ​റി മ​ണ്ണി​ള​കി​യാ​ണ് പു​ലി​മു​ട്ടി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ലോ​റി മ​റി​ഞ്ഞ​തെ​ന്ന് തു​റ​മു​ഖ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​രാ​വി​ലെ അ​ധി​കൃ​ത​രെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ക്രെ​യി​നു​പ​യോ​ഗി​ച്ച് ലോ​റി ഉ​യർ​ത്തി​യെ​ന്നും തു​റ​മു​ഖ ക​മ്പ​നി​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.