വീ​ടു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ
Wednesday, January 27, 2021 11:49 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് പറഞ്ഞ് നി​ര​വ​ധി​പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വെ​ഞ്ഞാ​റ​മൂ​ട് നെ​ല്ല​നാ​ട് കൊ​ട്ടു​കു​ന്നം ശി​വ​പു​രി​യി​ൽ സ​ന്തോ​ഷ്‌ കു​മാ​ർ (45) നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റോ​ളം പേ​രി​ൽ നി​ന്നും വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു ക​രാ​ർ എ​ടു​ക്കു​ക​യും എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി അ​ഡ്വാ​ൻ​സ് തു​ക​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി മു​ങ്ങു​ക​യു​മാ​ണ് ഇ​യാ​ൾ ചെ​യ്തു വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ആ​റോ​ളം പേ​രി​ൽ നി​ന്നാ​യി പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ എ​സ്. ശ്രീ​കു​മാ​ർ, എ​സ്ഐ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.