അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ ഒഡീഷ സ്വദേശി പി​ടി​യി​ൽ
Wednesday, January 27, 2021 11:49 PM IST
ക​ഴ​ക്കൂ​ട്ടം : ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് മു​ങ്ങി​യ സു​ഹൃ​ത്താ​യ ഒ​ഡീ​ഷ നാ​യ​ഗ​ർ​ഹ് ജി​ല്ല ഘ​ണ്ടൂ​ഗാ​ൻ ടൗണി​ൽ ബാ​ലി​യ നാ​യ​കി​നെ (26) ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . 2018 ഡി​സം​ബ​ർ 23-നാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ബി​പി​ൻ മ​ഹാ​പ​ത്ര കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളോ​ടൊ​പ്പം മേ​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വാ​ട​ക​മു​റി​യി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന പ്ര​തി ബാ​ലി​യ നാ​യ​ക് പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് രു​ചി​ക്കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. രാ​ത്രി 9.30ന് ​ബി​പി​ൻ മ​ഹാ​പ​ത്ര​യെ പ്ര​തി ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടു​വാ​നാ​യി ക​ഴ​ക്കൂ​ട്ടം അ​സ്സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ഡീ​ഷ റാ​യ്ഘ​ണ്ട് ജി​ല്ല​യി​ലെ ച​ന്ദ്ര​പൂ​ർ എ​ന്ന സ്ഥ​ല​ത്തു​ള്ള ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ .​എ​സ്.​പ്ര​വീ​ൺ അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി.