നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ്: വി​ടു​ത​ൽ ഹ​ർ​ജി വീ​ണ്ടും മാ​റ്റി
Monday, January 25, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു കോ​ട​തി ഫെ​ബ്രു​വ​രി 12 ലേ​ക്കു മാ​റ്റി.
തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2015 മാ​ർ​ച്ച് 13 ന് ​ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ​ത്.
സ്പീ​ക്ക​റു​ടെ ക​സേ​ര, എ​മ​ർ​ജ​ൻ​സി ലാം​ബ്, മൈ​ക്ക് യൂ​ണി​റ്റു​ക​ൾ, ഡി​ജി​റ്റ​ൽ ക്ലോ​ക്ക്, മോ​ണി​റ്റ​ർ, ഹെ​ഡ്ഫോ​ണ്‍ എ​ന്നി​വ ന​ശി​പ്പി​ച്ച​തി​ലൂ​ടെ ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു എ​ന്നാ​ണ് കേ​സ്.
മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ, വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.