ഹ​രി​ത ഓ​ഫീ​സു​ക​ള്‍​ക്ക് ഗ്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇന്ന് ന​ല്‍​കും
Monday, January 25, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി മാ​റി​യ 1,308 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് ഗ്രീ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും ഗ്രേ​ഡും ഇ​ന്ന് ന​ല്‍​കും. രാ​വി​ലെ 11.30 ന് 10,000 ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി മാ​റി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ശേ​ഷ​മാ​കും ജി​ല്ല​യി​ലെ ഗ്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക. പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ ഗ്രേ​ഡ് സാ​ക്ഷ്യ​പ​ത്രം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ജി​ല്ല​യി​ലെ വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ന്‍.​സീ​മ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​നും സാ​ക്ഷ്യ​പ​ത്രം കൈ​മാ​റും.
ജി​ല്ല​യി​ലെ 1,661 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1,308 എ​ണ്ണ​വും ഗ്രേ​ഡ് നേ​ടി. ഹ​രി​ത ഓ​ഫീ​സു​ക​ളു​ടെ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍ അ​റി​യി​ച്ചു.