യാ​ക്കോ​ബാ​യ സ​ഭ പ്രാ​ർ​ഥ​നാ ദി​നം ആ​ച​രി​ച്ചു
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ യാ​ക്കോ​ബാ​യ​സ​ഭ ന​ട​ത്തി​വ​രു​ന്ന സ​ഹ​ന​സ​മ​രം 25-ാം ദി​വ​സ​മാ​യ ഇ​ന്ന​ലെ പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ​ഭ​യി​ലെ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് സ​ഹ​ന​സ​മ​രം ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് മാ​ർ അ​ല​ക്സ്ന്ത്ര​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, ഫാ. ​ജോ​ൺ ഐ​പ്പ്, ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ട്, ഡീ​ക്ക​ൻ എ​ൽ​ദോ ജോ​ൺ, ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ജേ​ക്ക​ബ് ഡാ​നി​യ​ൽ, ജോ​സ് സ്ലീ​ബാ, ബൈ​ജു മാ​ത്ത​റ, സ​ക്ക​റി​യ മാ​ത്യു, ബി​നു പോ​ൾ, പി. ​വി. റെ​ജി​മോ​ൻ, ജി​ൻ​സ് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.