ജ​ന​താ​ദ​ൾ -എ​സ് പ്ര​തി​ഷേ​ധി​ച്ചു
Monday, January 25, 2021 11:37 PM IST
വി​ഴി​ഞ്ഞം: മ​ഹി​ളാ ജ​ന​താ​ദ​ൾ -എ​സ് കോ​വ​ളം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​റു​മാ​യ എ​സ്.​ച​ന്ദ്ര​ലേ​ഖ​യു​ടെ വീ​ട് ആ​ക്ര​മി​ക്കു​ക​യും സ്കൂ​ട്ട​ർ ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ജ​ന​താ​ദ​ൾ -എ​സ് കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ക യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ വി​ഴി​ഞ്ഞം പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ല രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എ. ​നീ​ല​ലോ​ഹി​ത​ദാ​സ്, അ​ഡ്വ. ജ​മീ​ല പ്ര​കാ​ശം, വി. ​സു​ധാ​ക​ര​ൻ,ആ​ർ.​എ​സ് പ്ര​ഭാ​ത് തെ​ന്നൂ​ർ​കോ​ണം ബാ​ബു, കെ. ​വി​ജ​യ​കു​മാ​രി, ഷെ​ബി​യാ​ന​ന്ദ്, ജി ​ശി​വാ​ന​ന്ദ​ൻ, എ​സ്. രാ​ജ​ശേ​ഖ​ര​ൻ ,എ​സ്. ഗീ​ത ,എ​സ് .ശ്യാ​മ​ള കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.