പാലോട്: ജവഹർ കോളനി കുമാരനാശാൻ സ്മാരക എസ്എൻഡിപി ശാഖാ യോഗം നിർമിച്ച ശ്രീ നാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണം നടത്തി.പാണാവള്ളി വി.പി.അശോകൻ തന്ത്രി മുഖ്യ കാർമികത്വം വഹിച്ചു.
അടൂർ പ്രകാശ് എംപി, എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്, കൗൺസിലർ ഗോപാലൻ റൈറ്റ്, ഇലവുപാലം മുസ്ലീം പള്ളി ഇമാം മുഹമ്മദ് ത്വാഹ റാഷിദി, ഡോ.അജീഷ് വൃന്ദാവനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വാർഡ് മെമ്പർമാരായ അൻസാരി, ഗിരിപ്രസാദ്, ഗീതാ പ്രിജി, വനിതാ സംഘം, ഭാരവാഹികളായ ശ്രീലത, ക്യഷ്ണ റൈറ്റ്, ലതാകുമാരി, ശാഖാ പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി അജയകുമാർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ നന്ദിയോട് രാജേഷ്, സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.