റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സ്
Sunday, January 24, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​നോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
നാ​ലു സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. ഓ​രോ സോ​ണി​ന്‍റെ​യും മേ​ൽ​നോ​ട്ട ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കാ​യി​രി​ക്കും.
ഒ​രോ സോ​ണി​ലും ര​ണ്ടു സെ​ക്ട​റു​ക​ളാ​യി തി​രി​ച്ച് ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കും. സെ​ക്ട​റു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 200 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഏ​ഴ് സ്പെ​ഷൽ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളെ വി​ന്യ​സി​ക്കും.​
ഗ​വ​ൺ​മെ​ന്‍റ് ക്ഷ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള നൂ​റ് അ​തി​ഥി​ക​ൾ ഒ​ഴി​കെ, മ​റ്റു പൊ​തു ജ​ന​ങ്ങ​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​നാ​യി​രി​ക്കും റി​പ്പ​ബ്ലി​ക് ദി​ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ പൂ​ർ​ണ ചു​മ​ത​ല​യെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.