യു​വാ​വി​നെ മ​ർ​ദി​ച്ച് പ​ണ​വും ബൈ​ക്കും ക​വ​ർ​ന്ന കേസ്: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, January 24, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ക്കാ​മ്മൂ​ല​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് ബൈ​ക്കും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​നേ​മം സ്റ്റു​ഡി​യോ റോ​ഡ് ചാ​ന​ൽ​ക്ക​ര പു​റ​മ്പോ​ക്കി​ൽ ഗി​രി മ​നോ​ഹ​ര​ൻ (മാ​ക്കാ​ൻ ഗി​രി, 21), തി​രു​വ​ല്ലം മു​ട്ട​ള​ക്കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി അ​മ്പു ഭ​വ​നി​ൽ അ​മ്പു (26) എ​ന്നി​വ​രെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17ന് ​രാ​ത്രി 8.30 ന് ​ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഹാ​ജ ഹു​സൈ​നെ കാ​ക്കാ​മ്മൂ​ല കാ​യ​ലി​ന് സ​മീ​പം റോ​ഡി​ൽ വ​ച്ച് ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച് ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും 2500 രൂ​പ​യും ക​വ​ന്ന കോ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ൻ നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പേ​രി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി​ച്ച കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. നേ​മം എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ദീ​പു, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, പ​ത്മ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​മ​ൽ മി​ത്ര, ബി​ജു, അ​ഭി​റാം, ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.