യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Sunday, January 24, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : സോ​ളാ​ർ പീ​ഡ​ന​ക്കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്ത് ഭ​ര​ണ നേ​ട്ട​ങ്ങ​ൾ പ​റ​യാ​നി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഇ​പ്പോ​ഴും സ​രി​ത​യു​ടെ പിറ​കെ പാ​യു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​രും​കൊ​ല ചെ​യ്ത ഷു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ക്കാ​ൻ ഖ​ജ​നാ​വി​ൽ നി​ന്ന് കോ​ടി​ക​ൾ ഇ​ല്ലാ​താ​ക്കി​യ സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഈ ​ഇ​ര​ട്ട​ത്താ​പ്പ് ജ​നം തി​രി​ച്ച​റി​യു​മെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ് നു​സു​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ജീ​ർ നേ​മം, മ​ഹേ​ഷ് ച​ന്ദ്ര​ൻ, അ​രു​ണ്‍ എ​സ്.​പി, വീ​ണ എ​സ് നാ​യ​ർ, റി​ജി റ​ഷീ​ദ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബീ​ഷ്, മൈ​ക്കി​ൾ ,കി​ര​ണ്‍ ഡേ​വി​ഡ്, വി​പി​ൻ ലാ​ൽ, ഹ​രി​ശ​ങ്ക​ർ, സ​ജാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ന് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ നേ​തൃ​ത്വം ന​ൽ​കി. തൈ​ക്കാ​ട് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പ​ത്മ​കു​മാ​ർ, ത​ന്പാ​നൂ​ർ സ​തീ​ഷ്, ആ​ർ.​ല​ക്ഷ്മി, ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, നാ​രാ​യ​ണ​പി​ള​ള, മ​ണ്ണാം​മൂ​ല രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.