രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി യാ​ക്കോ​ബാ​യ സ​ഭ
Saturday, January 23, 2021 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ യാ​ക്കോ​ബാ​യ സ​ഭ ന​ട​ത്തി​വ​രു​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​വാ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​ന്‍റെ​യും വ​ർ​ക്കിം​ഗ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും സ​മ​ര​സ​മി​തി​യു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കും, അ​തി​നു മു​ന്നോ​ടി​യാ​യി 31 ന് ​സ​ഭ​യു​ടെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ന​ന്ത​രം ഒ​രു മ​ണി​ക്കൂ​ർ നി​ൽ​പ്പ് സ​മ​രം ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സ്, കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ്, കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ്, സ​ഹ​ന​സ​മ​രം ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് മോ​ർ അ​ല​ക്സ്ന്ത്ര​യോ​സ്, സ​ഭ വൈ​ദി​ക ട്ര​സ്റ്റി സ്ലീ​ബാ പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ, സ​ഭ സെ​ക്ര​ട്ട​റി അ​ഡ്വ. പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ്, സ​മ​ര സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ഐ​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.