വി​ഴി​ഞ്ഞ​ത്ത് പു​തി​യ ആ​ശു​പ​ത്രി: ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Friday, January 22, 2021 11:35 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ എ​ത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള​യി​ൽ പ​ത്തു കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ ആ​ശു​പ​ത്രി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
​ഇ​തി​നാ​യി മു​ക്കോ​ല പി​എ​ച്ച്സി സ​ബ്സെ​ന്‍റ​റി​നു സ​മീ​പ​ത്താ​യു​ള്ള മു​പ്പ​ത് സെ​ന്‍റ് വ​സ്തു​വി​ഴി​ഞ്ഞം ഇ​ട​വ​ക വി​ട്ടു​ന​ൽ​കും.

2015ൽ ​അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ക്കേ​ജി​ൽ പ​ത്ത് കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ർ​മി​ക്കു​മെ​ന്ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.​പി​ന്നീ​ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​ബ് ക​ള​ക്ട​ർ മാ​ധ​വി​ക്കു​ട്ടി, ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ,കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സി​ന്ധു​യാ​ത്രാ മാ​താ ദേ​വാ​ല​യ​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​രം​ഭ ച​ർ​ച്ച ന​ട​ത്തി. ഇ​തോ​ടൊ​പ്പം മാ​ലി​ന്യ സം​സ്ക​ര​ണ​വും ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ഇ​ട​വ​ക ക​മ്മി​റ്റി അ​റി​യി​ച്ചു.