തിരുവനന്തപുരം: സ്ത്രീപക്ഷം ഉൾപ്പെടെ ഒരു പക്ഷത്തിന്റെയും ഭാഗമാകാതെ മനുഷ്യർക്കു വേണ്ടി മാത്രം കവിത എഴുതിയ കവയിത്രിയാണ് ബി. സുഗതകുമാരി എന്നു മുൻ എംപി പന്ന്യൻ രവീന്ദ്രൻ. പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ സുഗതകുമാരിയുടെ 87-ാം ജന്മദിനത്തിന്റെ ഭാഗമായി നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള സ്മാരക കേന്ദ്രത്തിൽ സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ പന്ന്യൻ രവീന്ദ്രൻ.
പണത്തിനോടുള്ള ആർത്തിയും സ്വാർഥതയും കൊണ്ട് മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്പോൾ അരുത് എന്നു പറയുവാൻ നമുക്കിടയിൽ സുഗതകുമാരി ഉണ്ട ായിരുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ആറൻമുളയിലെ പരിസ്ഥിതി പ്രശ്നങ്ങൾ നടക്കുന്ന സമയത്തു തന്നെ ഫോണിൽ വിളിച്ച് ആറൻമുളയിൽ എത്തണമെന്നു ആജ്ഞ പോലെ പറഞ്ഞിരുന്ന സുഗതകുമാരിയെയും പന്ന്യൻ രവീന്ദ്രൻ ഓർമിച്ചു. രാഷ്ട്രീയ വേർതിരിവുകൾ ഒന്നും നോക്കാതെ മനുഷ്യർക്കു വേണ്ട ിമാത്രം സുഗതകുമാരി എന്നു പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സ്മാരക കേന്ദ്രത്തിന്റെ മുറ്റത്ത് സുഗതകുമാരി സ്മൃതി വ്യക്ഷമായ നെല്ലിമരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നട്ടു. പ്രഫ. ഒഎൻവി കുറുപ്പിനു ജ്ഞാനപീഠം ലഭിച്ചപ്പോൾ നട്ട മാധവി എന്ന തേൻമാവിന്റെ അരികിലാണ് നെല്ലിമരം അടൂർ നട്ടത്. തേൻ മാവിനു മാധവി എന്ന പേരു നല്‍കിയത് സുഗതകുമാരി ടീച്ചർ ആയിരുന്നുവെന്നു സ്വാഗത പ്രസംഗത്തിൽ ഫൗണ്ടേ ഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജ വർമ പറഞ്ഞു. മാവിന്റെ ചില്ലകളും, നെല്ലിമരത്തിന്റെ ശാഖകളും ഒന്നു ചേർന്നു നില്ക്കുന്ന ഒരു നാളയെ കാവ്യസന്പന്നതയുടെ ഒരു ഓർമയെ വരുംതലമുറയ്ക്കു നെഞ്ചോട് ചേർക്കാം എന്നും എഴുമാറ്റൂർ രാജരാജവർമ പറഞ്ഞു. ഒഎൻവി മോഹം എന്ന കവിതയിൽ കുറിച്ചത് പോലെ "തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം' എന്ന സ്മൃതിയും മന്ദിരത്തിൽ തളിർക്കുകയാണെന്നും എഴുമാറ്റൂർ പറഞ്ഞു. ചടങ്ങിൽ ഫൗണ്ടേ ഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും എസ്. ഗോപിനാഥ്, ഡോ.സി. ഉദയകല തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ സനിൽകുമാർ കൃതജ്ഞത അർപ്പിച്ചു. പിന്നണി ഗായകൻ ജി.ശ്രീറാം സുഗതകുമാരിയുടെ നന്ദി എന്ന കവിത ചൊല്ലി.
പേരൂര്‍ക്കട: കവയിത്രി സുഗതകുമാരിയുടെ ഓര്‍മയ്ക്കായി തിരുവനന്തപുരം കോർപറേഷൻ പരിസരത്ത് 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. മേയര്‍ ആര്യ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് സോണല്‍ ഓഫീസില്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാജുവും മറ്റ് സോണല്‍ ഓഫീസുകളില്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരും വൃക്ഷത്തൈകള്‍ നട്ടു.
ഉള്ളൂര്‍ സോണലില്‍ വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍.എസ്. ആതിര, നേമം, തിരുവല്ലം സോണലുകളില്‍ ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് എസ്. സലീം, വട്ടിയൂര്‍ക്കാവ് സോണലില്‍ ആരോഗ്യകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ജമീലാ ശ്രീധരന്, ശ്രീകാര്യം, കടകംപള്ളി സോണലുകളില്‍ മരാമത്തുകാര്യ കമ്മിറ്റി ചെയര്മാന് ഡി.ആര്. അനില്‍, ആറ്റിപ്ര, കഴക്കൂട്ടം സോണലുകളില്‍ നഗരാസൂത്രണകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷാ ജോണ്‍, വിഴിഞ്ഞം സോണലില്‍ നികുതിഅപ്പീല്കാര്യ കമ്മിറ്റി ചെയര്മാന് എസ്.എം. ബഷീര്‍, കുടപ്പനക്കുന്ന് സോണലില്‍ വിദ്യാഭ്യാസകായികകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. കെ.എസ്. റീന എന്നിവരും വാര്‍ഡുതലത്തില്‍ കൗണ്‍സിലംഗങ്ങളും വൃക്ഷത്തൈകള്‍ നട്ടു. മരങ്ങളെയും പ്രകൃതിയേയും സ്നേഹിച്ചിരുന്ന പ്രിയ കവയിത്രിയുടെ സ്മരണാര്‍ഥമാണ് വൃക്ഷത്തൈ നടീല്‍ എന്ന ആശയം മുന്നോട്ടുവച്ചതെന്നു മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാന മന്ദിരമായ ജനഹിതത്തിന്റെ അങ്കണത്തിൽ കമ്മീഷണർ വി.ഭാസ്കരൻ കണിക്കൊന്നതൈ നട്ടു. ചടങ്ങിൽ ശ്രീദേവി പിള്ള, കെസിഎച്ച്ആർ പബ്ലിക്കേഷൻ ഓഫീസർ എസ്.എൻ.സന്ധ്യ, തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി എ.സന്തോഷ്, കമ്മീഷണറുടെ പി.എസ്. ഫ്രാൻസിസ് ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.
ഗവ.വനിതാ കോളജ് വളപ്പിൽ ഞാവൽ മരം നട്ട് കവയത്രിയുടെ ജന്മദിനം ആഘോഷിച്ചു. കോളജ് പ്രിൻസിപ്പാൾ ഡോ. .കെ.അരവിന്ദ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൺവീനർ ശ്രീലത , ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം , കൺവീനർ ആർ.നാരായണൻ തമ്പി , മുൻ ഫോറസ്റ്റ് ഓഫീസർ ഉദയനൻ നായർ , സുഗതം സുകൃതം സെക്രട്ടറി ഡെൽസി ജോസഫ് , കോളജ് വൈസ് പ്രിൻസിപ്പൽ ഡോ .അനില, കോളജ് യൂണിയൻ സ്റ്റാഫ് അഡ്വസർ ഡോ .സുമ , അധ്യാപകരായ ഡോ .കെ.വി.ദിനേശ് ബാബു , ഡോ .അനിൽകുമാർ എ.കെ , കോളേജ് യൂണിയൻ ചെയർ പേഴ്സൺ ഗായത്രി പ്രഭ , ജനറൽ സെക്രട്ടറി അമൃത , ആർട്സ് ക്ലബ് സെക്രട്ടറി ശ്രീലക്ഷ്മി ഷാജി ,മാഗസിൻ എഡിറ്റർ ചിത്ര ശിവകാമി തുടങ്ങിയവർ നേതൃത്വം നൽകി .
നെയ്യാറ്റിന്‍കര: കവയിത്രി സുഗതകുമാരിയുടെ ജന്മദിനമായ ഇന്നലെ നെയ്യാറ്റിന്‍കര ജെബിഎസ് ഹരിതദിനമായി ആഘോഷിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ വിദ്യാലയ വളപ്പില്‍ ഫലവൃക്ഷത്തൈ നട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പടിഎ പ്രസിഡന്റ് സതീഷ് അധ്യക്ഷനായി. വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് വിശിഷ്ടാതിഥിയായി . നെയ്യാറ്റിൻകര ബിആര്‍സി യിലെ ബിപിസി അയ്യപ്പൻ, ഹെഡ് മാസ്റ്റര്‍ പ്രേംജിത്ത്, വിദ്യാരംഗം കൺവീനർ ബാലബിന്ദു, എസ്ആര്‍ജി കൺവീനർ ജോണസ്, സീനിയർ അധ്യാപിക സജിത എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളായ കൃഷ്ണ, ആർച്ച ഉദയന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.