നേ​പ്പാ​ളി​ലെ റി​സോ​ർ​ട്ടി​ൽ മ​രി​ച്ച കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Thursday, January 21, 2021 11:46 PM IST
ക​ഴ​ക്കൂ​ട്ടം : നേ​പ്പാ​ളി​ലെ റി​സോ​ർ​ട്ടി​ൽ വി​ഷ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് മ​രി​ച്ച കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കു​ടും​ബാ​ങ്ങ​ങ്ങ​ൾ സ്മാ​ര​കം നി​ർ​മി​ക്കു​ന്നു. പ്ര​വീ​ൺ​കു​മാ​ർ കെ. ​നാ​യ​ർ ,ശ​ര​ണ്യ​ശ​ശി ദ​മ്പ​തി​മാ​രു​ടെ​യും മൂ​ന്ന് മ​ക്ക​ളു​ടേ​യും ഓ​ർ​മ​യ്ക്കാ​യാ​ണ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി.​എ​സ്. ഇ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി , കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ശാ ബാ​ബു, വി.​വി. രാ​ജേ​ഷ്, ക​ഴ​കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ , ഫ്രാ​ക്ക് ജ​ന​റ​ൽ സെ​ക​ട്ട​റി ആ​ർ. ശ്രീ​കു​മാ​ർ ,എം. ​എ. വാ​ഹി​ദ്, നിം​സ് മെ​ഡി​സി​റ്റി എം ​ഡി എം. ​എ​സ്. ഫൈ​സ​ൽ ഖാ​ൻ, ഫ്രാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​ങ്കോ​ട്ടു​കോ​ണം അ​യ്യ​ങ്കോ​യി​ക്ക​ൽ ലൈ​നി​ൽ പ്ര​വീ​ണി​ന്‍റെ കു​ടും​ബ​വീ​ടാ​യ രോ​ഹി​ണി ഭ​വ​നോ​ട് ചേ​ർ​ന്നാ​ണ് സ്മാ​ര​കം ഒ​രു​ങ്ങു​ന്ന​ത്.​ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി 21നാ​ണ് വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ന് നേ​പ്പാ​ളി​ൽ ദാ​മ​നി​ലു​ള്ള എ​വ​റ​സ്റ്റ് പ​നോ​ര​മാ റി​സോ​ർ​ട്ടി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ൽ ത​ണു​പ്പ് കു​റ​ക്കാ​ൻ റി​സോ​ർ​ട്ടി​ലെ ഗ്യാ​സ് ഹീ​റ്റ​റി​ൽ നി​ന്നും വി​ഷ​വാ​ത​കം ചോ​ർ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണം. പ്ര​വീ​ൺ കു​മാ​ർ (39)ഭാ​ര്യ ശ​ര​ണ്യ (34)മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര (9) ആ​ർ​ച്ച (7)അ​ഭി​ന​വ് (4) എ​ന്നി​വ​രും കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം താ​ളി കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ജ്ഞി​ത് കു​മാ​ർ ( 39 ) ഭാ​ര്യ ഇ​ന്ദു ല​ക്ഷ്മി ( 34 ) മ​ക​ൻ വൈ​ഷ്ണ​വ് (2) ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് മ​രി​ച്ച​ത്