ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Thursday, January 21, 2021 11:43 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ഹെ​ൽ​ത്ത് സെ​ന്‍ററി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​തൂ​ർ വാ​ർ​ഡി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ട്ടു​വി​ള അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി​യ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പു​തൂ​ർ വാ​ർ​ഡ് മെ​മ്പ​ർ എ​ൽ.​എ​സ്. മ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ വ​ർ​ക്ക​ർ​മാ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഉ​പ​വാ​സ സ​മ​രം ഇ​ന്ന്

വി​തു​ര: ആ​ദി​വാ​സി മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കും. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ട്ര​ഞ്ച് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ട്ട​പ്പ​ൻ കാ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു