"ഹൈ​ടെ​ക് ക​ർ​ഷക അ​വാ​ർ​ഡ്' തി​ള​ക്ക​ത്തി​ൽ ഷ​മീ​ർ
Thursday, January 21, 2021 12:06 AM IST
നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട്ട വ​സ്തു​വി​ൽ കാ​ർ​ഷി​ക വൃ​ത്തി​ക്ക് ഇ​റ​ങ്ങി​യ യു​വാ​വി​ന് മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്.​നെ​ടു​മ​ങ്ങാ​ട് പേ​രു​മ​ല പു​ളി​ഞ്ചി സ്വ​ദേ​ശി ഷ​മീ​റി​നാ​ണ് മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്. സു​ഹൃ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 10 സെ​ന്‍റി​ൽ വെ​ള്ള​രി കൃ​ഷി ഇ​റ​ക്കി​യാ​ണ് കാ​ർ​ഷി​ക രം​ഗ​ത്ത് ഷ​മീ​റി​ന്‍റെ കാ​ൽ​വ​യ്പ്പ്.
കൃ​ഷി​വ​കു​പ്പും ഹോ​ർ​ട്ടി കോ​ർ​പ്പും ന​ൽ​കി​യ പ്രോ​ത്സാ​ഹ​നം പ്ര​ചോ​ദ​ന​മാ​യി. ഇ​തോ​ടെ പേ​രു​മ​ല​യി​ൽ സ്വ​ന്ത​മാ​യു​ള്ള 25 സെ​ന്‍റി​ൽ ഹൈ​ടെ​ക് ഫാം ​എ​ന്ന ആ​ശ​യം മ​ന​സി​ലു​ദി​ച്ച​ത്. യൂ​ണി​യ​ൻ ബാ​ങ്കി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ (ഏ​ഴു ല​ക്ഷ​ത്തി​ന്‍റെ സ​ബ്സി​ഡി​യോ​ട് കൂ​ടി) വാ​യ്പ ല​ഭി​ച്ചു. മ​ണ്ണ് ഇ​ള​ക്കു​ന്ന​തി​നു​ള്ള പ​വ​ർ ഡ്രി​ല്ല​ർ, വ​ളം​കീ​ട​നാ​ശി​നി ത​ളി​ക്കു​ള്ള പ​വ​ർ സ്പ്രേ ​തു​ട​ങ്ങി അ​വ​ശ്യം വേ​ണ്ടു​ന്ന എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ബ്സി​ഡി നി​ര​ക്കി​ൽ കൃ​ഷി​വ​കു​പ്പും അ​നു​വ​ദി​ച്ചു.
ഗ്രീ​ൻ കെ​യ​ർ കേ​ര​ള സൊ​സൈ​റ്റി എ​ന്ന സം​ഘ​ട​ന​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ത്തോ​ടെ ഫാം ​സ​ജ്ജ​മാ​ക്കി. ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ൽ ലോ​ക്ക് ഡൗ​ൺ കാ​ലം ഒ​ഴി​ച്ചാ​ൽ ലാ​ഭ​ത്തി​ലാ​ണ് ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ഷ​മീ​ർ പ​റ​യു​ന്നു.
ഓ​രോ വി​ള​വി​ലും ര​ണ്ട​ര ട​ൺ വെ​ള്ള​രി​യും 800 കി​ലോ പ​യ​റും 300 കി​ലോ പാ​ല​ക്ചീ​ര​യും 250 കി​ലോ വീ​തം സാ​ധാ​ര​ണ ചീ​ര​യും പാ​വ​ലും ല​ഭി​ക്കു​ന്നു​ണ്ട്. ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ ഷോ​പ്പു​ക​ളി​ലും നെ​ടു​മ​ങ്ങാ​ട് ഇ​ക്കോ​ഷോ​പ്പി​ലും വാ​ളി​ക്കോ​ട്ടെ പ​ച്ച​ക്ക​റി മാ​ളു​ക​ളി​ലു​മാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ൽ​പ്പ​ന​ന​ട​ത്തു​ന്ന​ത്.
ശേ​ഷി​ക്കു​ന്ന സ്ഥ​ല​ത്ത് പ​ശു, ആ​ട്,കോ​ഴി ഫാ​മു​ക​ൾ അ​ട​ങ്ങി​യ സ​മ്മി​ശ്ര​ക്കൃ​ഷി​യാ​ണ് മ​ന​സി​ലു​ള്ള​ത്. ഇ​തി​നി​ടെ, ലാ​ഭ വി​ഹി​ത​ത്തി​ൽ നി​ന്ന് ഒ​രു ഇ​ന്നോ​വ സ്വ​ന്ത​മാ​ക്കി.​ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യ ഭാ​ര്യ ത​സ്ലീ​മ​യും സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളും ഇ​ട​യ്ക്ക് സ​ഹാ​യി​ക്കാ​നെ​ത്തും.
നെ​ടു​മ​ങ്ങാ​ട് കൃ​ഷി ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​നി, സ​ജി എ​ന്നി​വ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ച​ത്. മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​നെ​ന്ന നി​ല​യി​ൽ ഷ​മീ​റി​നെ കൃ​ഷി​ഭ​വ​ൻ ഈ​യി​ടെ ആ​ദ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡ് എ​ത്തി​യ​ത്. പു​ളി​ഞ്ചി സ്വ​ദേ​ശി​യും സൈ​ഫു​ദീ​ന്‍റെ​യും സ​ലീ​ന​യു​ടെ​യും മ​ക​നാ​ണ് ഷ​മീ​ർ.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി പു​റ​ത്ത് വ​ന്ന​പ്പോ​ഴേ​യ്ക്കും പോ​ലീ​സ് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ പേ​ര് വ​ന്നു. പോ​ലീ​സ് പ​ണി​ക്ക് പോ​കാ​ൻ നാ​ലു​പാ​ടും നി​ന്ന് സ​മ്മ​ർ​ദ്ധ​മു​ണ്ടാ​യെ​ങ്കി​ലും കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​നാ​യി​രു​ന്നു തീ​രു​മാ​നം. ആ ​മോ​ഹ സാ​ക്ഷാ​ത്കാ​ര​മാ​ണ് മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​ക​ന്‍റെ സം​സ്ഥാ​ന അ​വാ​ർ​ഡ്.​ആ​ട് വ​ള​ർ​ത്ത​ൽ, കോ​ഴി വ​ള​ർ​ത്ത​ൽ, ക​ന്നു​കു​ട്ടി പ​രി​പാ​ല​നം എ​ന്നി​വ​യി​ലും പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി മി​ക​ച്ച​ഷ​മീ​ർ നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​ണ്.