ദേ​വാ​ല​യ​ങ്ങ​ൾ ക​ലാ​പ​ഭൂ​മി​ക​ളാ​യി മാ​റ്റ​പ്പെ​ടു​വാ​ൻ ഇ​ട​വ​രു​ത്ത​രു​ത്: വി.​പി.സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​ദേ​വാ​ല​യ​ങ്ങ​ൾ ക​ലാ​പം സൃ​ഷ്ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​യി മാ​റ്റ​പ്പെ​ട​രു​ത് എ​ന്നും, യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും, സ​മ​വാ​യ ശ്ര​മ​ങ്ങ​ളി​ലു​ടെ​യും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ.​യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ത്തി​വ​രു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മ​രം 19-ാം ദി​വ​സ​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യ ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്ത് ഒ​രു​മി​ച്ച് ജീ​വി​ക്കേ​ണ്ട​വ​രാ​ണ​ന്ന ബോ​ധ്യ​ത്തോ​ടെ എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും,സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​ണം. ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യു​ടെ വ​ള​ർ​ച്ച നേ​രി​ൽ ക​ണ്ട ആ​ളാ​ണ് താ​നെ​ന്നും ഈ ​സ​ഭ​യു​ടെ എ​ല്ലാ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ത​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് മാ​ർ അ​ല​ക്സ്ന്ത്ര​യോ​സ് മെ​ത്രാ​പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, റ​വ. എ​സ്.​ഗ്ലാ​ഡ്സ്റ്റ​ൻ, ഫാ .​പൗ​ലോ​സ് ത​ളി​ക്കാ​ട്ട്, ഫാ. ​ജേ​ക്ക​ബ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​പോ​പ്പ്സ​ണ്‍ വ​ർ​ഗീ​സ്, ഫാ. ​എ​ൽ​ദോ ജോ​ണ്‍, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.