അ​ന​ധി​കൃ​ത ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ 24ന​കം നീ​ക്ക​ണം
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍, കൊ​ടി​ക​ള്‍, ബാ​ന​റു​ക​ള്‍ തു​ട​ങ്ങി​യ​വ 24ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്നു സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണു ന​ട​പ​ടി.അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രാ​ണ് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ട​ത്. ഇ​തു പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ്ര​തി​ദി​ന വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ന​ഗ​ര​കാ​ര്യ റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റേ​യും കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും സ​ബ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.