വ​നി​താ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കും
Tuesday, January 19, 2021 11:44 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്ക് ഒ​പി യി​ലെ വ​നി​താ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ സ്റ്റാ​ഫ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഒ​രു മ​ണി​ക്കൂ​ര്‍ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രെ റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഗൈ​ന​ക്ക് ഒ​പി​യി​ലെ വ​നി​താ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ബി​ന്ദു​വി​നെ രോ​ഗി​യോ​ടൊ​പ്പം എ​ത്തി​യ യു​വാ​വ് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.
ഭാ​ര്യ​യോ​ടും അ​മ്മ​യോ​ടും ഒ​പ്പം ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ മു​റി​യി​ല്‍ ക​യ​റാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ യു​വാ​വി​നെ വ​നി​താ ഗാ​ര്‍​ഡ് ത​ട​ഞ്ഞു. ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂ​മി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ട​ഞ്ഞ​പ്പോ​ൾ യു​വാ​വ് ഗാ​ര്‍​ഡി​നെ പി​ടി​ച്ചു ത​ള്ളു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ബി​ന്ദു​വി​ന്‍റെ ഇ​ട​തു കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു​വെ​ങ്കി​ലും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ലാ​യെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു.