ലോ​ക്ക്ഡൗ​ണ്‍ കാ​ലത്ത് ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി അ​ധ്യാ​പി​ക
Monday, January 18, 2021 11:35 PM IST
ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
നെ​യ്യാ​റ്റി​ന്‍​ക​ര : നൂ​റ്റി​യ​ന്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്ത് കോ​പ്പി ത​യാ​റാ​ക്കി അ​ധ്യാ​പി​ക. വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​കാം​ഗ​വും കാ​ഞ്ഞി​രം​കു​ളം പി​കെഎ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സു​വോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക​യു​മാ​യ ഇ. ​അ​ജി​യാ​ണ് വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് കൈ​യെ​ഴു​ത്ത്കോ​പ്പി ത​യാ​റാ​ക്കി​യ​ത്.
മൂ​വാ​യി​രം പേ​ജു​ള്ള കൈ​യെ​ഴു​ത്ത് ബൈ​ബി​ളി​ന്‍റെ പ്ര​കാ​ശ​നം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് നി​ര്‍​വ​ഹി​ച്ചു. വ്ളാ​ത്താ​ങ്ക​ര മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മോ​ണ്‍.​വി.​പി.​ജോ​സ് കൈ​യെ​ഴു​ത്ത് ബൈ​ബി​ള്‍ സ്വീ​ക​രി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്താ​ണ് കൈ​യെ​ഴു​ത്ത് ആ​രം​ഭി​ച്ച​തെ​ന്ന് അ​ജി പ​റ​ഞ്ഞു. ചെ​റി​യ​കൊ​ല്ല സ്വ​ദേ​ശി​നി​യാ​യ അ​ജി ത​മി​ഴ് ഭാ​ഷ​യി​ലെ ബൈ​ബി​ളാ​ണ് ആ​ദ്യം എ​ഴു​തി​തീ​ര്‍​ത്ത​ത്. 2020 ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ച ദൗ​ത്യം അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി. 33 നോ​ട്ടു​ബു​ക്കു​ക​ളി​ലാ​യി എ​ഴു​തി​യ ബൈ​ബി​ള്‍ കു​ട്ട​യ്ക്കോ​ട് സി​എ​സ്ഐ ഡി​സ്ട്രി​ക്ട് ദേ​വാ​ല​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്തു.ഇം​ഗ്ലീ​ഷി​ലെ ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്ത് കോ​പ്പി എ​ഴു​താ​നാ​രം​ഭി​ച്ച​തും ത​മി​ഴ് ഭാ​ഷ​യി​ലേ​ത് പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു​വെ​ന്ന് അ‍‍​ജി പ​റ​ഞ്ഞു. പ്ര​മു​ഖ പ്ര​സാ​ധ​ക​രാ​യ മും​ബൈ സെ​ന്‍റ് പോ​ള്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഴ​യ നി​യ​മ​വും പു​തി​യ നി​യ​മ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ന്പൂ​ര്‍​ണ ബൈ​ബി​ളാ​ണ് അ​ജി പ​ക​ര്‍​ത്തി​യ​ത്.
ദി​വ​സ​വും പു​ല​ര്‍​ച്ചെ നാ​ലോ​ടെ എ​ഴു​ന്നേ​റ്റ് പ്രാ​ര്‍​ഥി​ച്ചി​ട്ടാ​ണ് എ​ഴു​ത്ത് ആ​രം​ഭി​ക്കു​ക. ഭ​ര്‍​ത്താ​വ് കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് എ​ച്ച്എ​സ്എ​സി​ലെ ത​ന്നെ അ​ധ്യാ​പ​ക​നാ​യ ജി.​ആ​ര്‍ അ​നി​ലും മ​ക്ക​ളാ​യ ജി​നി​ലും നി​ജി​ലും ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​വെ​ന്നും അ​ജി പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്ത് കോ​പ്പി നി​ല​വി​ല്‍ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. വി​ശ്വാ​സി​ക​ള്‍​ക്ക് ഈ ​കോ​പ്പി നേ​രി​ല്‍ കാ​ണാ​ന്‍ അ​വ​സ​ര​മു​ണ്ട്.