മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യൽ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രിയ​ പു​നഃ​രാ​രം​ഭി​ക്കുന്നു
Monday, January 18, 2021 11:35 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ല​ച്ചി​രു​ന്ന വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ഇൗ ​മാ​സ​ംത​ന്നെ പു​ന​ഃരാ​രം​ഭി​ക്കു​മെ​ന്ന്അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
നി​ല​വി​ല്‍ രോ​ഗി​ക​ള്‍ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്. ഇ​ത് വ​ലി​യൊ​രു ചെ​ല​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ പു​ന​ഃരാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
വൃ​ക്ക​രോ​ഗി​ക​ള്‍​ക്കു കോ​വി​ഡ് ബാ​ധി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​യ അ​വ​സ്ഥ​ക​ളു​ണ്ടാ​കും എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ബ​ന്ധ​പ്പെ​ട്ട ഹെ​ഡ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു നീ​ട്ടു​ന്ന​ത്. സാ​മ്പ​ത്തി​ക​ശേ​ഷി കു​റ​ഞ്ഞ രോ​ഗി​ക​ളാ​ണ് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ഴം കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ മ​റ്റു ശ​സ്ത്ര​ക്രി​യ​ക​ളൊ​ക്കെ മു​റ​പോ​ലെ ന​ട​ത്തു​മ്പോ​ഴും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം ആ​രെ​യും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ന്നി​ല്ല എ​ന്നാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ വൈ​കു​ന്ന​ത് സ​ങ്കീ​ര്‍​ണ​ത​യു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ ചി​ല​രൊ​ക്കെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യ ഗ​തി​കേ​ടി​ലു​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ​മാ​സം ത​ന്നെ ശ​സ്ത്ര​ക്രി​യ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യി അ​ധ​കൃ​ത​ർ പ​റ​ഞ്ഞു.