ആ​ഴി​മ​ല തീ​രം സ​ഞ്ചാ​രി​ക​ൾ​ക്ക് പേ​ടി സ്വ​പ്ന​മാ​കു​ന്നു
Monday, January 18, 2021 11:33 PM IST
വി​ഴി​ഞ്ഞം: ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ആ​ഴി​മ​ല തീ​രം സ​ഞ്ചാ​രി​ക​ൾ​ക്ക് പേ​ടി സ്വ​പ്ന​മാ​കു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നും ആ​ടി​മ​ല​ത്തു​റ​ക്കും മ​ധ്യേ​വ​രു​ന്ന വി​ശാ​ല​മാ​യ ക​ട​ൽ​ത്തീ​ര​മാ​ണ് അ​ഴി​മ​ല. മ​ണ​ൽ​പ്പ​ര​പ്പി​ലൂ​ടെ ഉ​ല്ല​സി​ച്ചും ആ​ഹ്ലാ​ദി​ച്ചും ന​ട​ക്കു​ന്ന​വ​ർ ഇ​വി​ടെ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം മ​ന​സി​ലാ​ക്കാ​തെ തി​ര​യി​ൽ ഇ​റ​ങ്ങി​യാ​ൽ ദു​ര​ന്തം ഉ​റ​പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു​മി​ച്ച് തി​ര​യി​ൽ താ​ഴ്ന്ന നാ​ലു പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ല.
ഒ​രു വ​ർ​ഷം​മു​ൻ​പ് ക​ട​ൽ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നും ഇ​വി​ട​ത്തെ തി​ര​ക​ൾ ക​വ​ർ​ന്നെ​ടു​ത്തു.
അ​പ​ക​ടം തു​ട​ർ​ക്ക​ഥ ആ​യ​തോ​ടെ തീ​ര​ത്തു​ട​നീ​ളം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​പ​ക​ട​ത്തി​നു ഒ​രു കു​റ​വു​മി​ല്ല.