വി​ല​ക്ക് ലം​ഘ​നം : 23,500 രൂ​പ പി​ഴ ഈ​ടാ​ക്കി
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 88 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 36 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 45 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ര​ണ്ടു പേ​രി​ല്‍ നി​ന്നു​മാ​യി 23,500 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ കോ​വി​ഡ് സു​ര​ക്ഷാ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സി​പി​എ​മ്മി​ൽ
ചേ​ർ​ന്നു

വി​തു​ര :ക​ളീ​യ്ക്ക​ലി​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് നി​ര​വ​ധി പേ​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു.​സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി​നീ​ഷ്കു​മാ​ർ സ്വീ​ക​രി​ച്ചു. വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബാ​ബു​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, കി​ഷോ​ർ കു​മാ​ർ, രാ​ജു​ഐ​സ​ക്ക്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജെ. ​എ​സ്. ലൗ​ലി, ഷാ​ജി​ത അ​ൻ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക്
സ്വീ​ക​ര​ണം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ചും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത് .