വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Monday, January 18, 2021 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ സി​ഐ​ടി​യു നേ​താ​വ് ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റ്റി​ങ്ങ​ൽ വീ​ര​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ന​ലൂ​ർ മ​ണി​യാ​ർ ഐ​ശ്വ​ര്യ​യി​ൽ അ​ഡ്വ.​പി.​സ​ജി (48), ഭാ​ര്യ ര​മ്യ (38) മാ​തൃ സ​ഹോ​ദ​രി ര​ത്ന​മ്മ (72 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ൽ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.