മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 57 പേ​ർ കോ​വി​ഡ് വാ​ക്സി​നെ​ടു​ത്തു
Monday, January 18, 2021 11:33 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. ആ​ദ്യ ദി​നം 57 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 100 പേ​ർ​ക്കാ​ണ് ഒ​രു ദി​വ​സം വാ​ക്സി​ൻ ന​ൽ​കു​ന്ന​തെ​ങ്കി​ലും സ്ഥ​ല​ത്തി​ല്ലാ​വ​രും ഗ​ർ​ഭി​ണി​ക​ളും മു​ല​യൂ​ട്ടു​ന്ന​വ​രു​മൊ​ക്കെ​യാ​യി 43 പേ​ർ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​വ​ർ​ക്ക് മ​റ്റൊ​രു ദി​വ​സം അ​വ​സ​ര​മൊ​രു​ക്കും.​മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി റി​സ​ർ​ച്ച് ലാ​ബ് കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​റ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ സ​ദാ​ശി​വ​ൻ,മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ർ​മ്മ​ദ്, വാ​ക്സി​നേ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​വി​മ​ല, ക​ബ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​സ് ഇ​ന്ദുതു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​റാ​ണ് ആ​ദ്യം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു​മു​റി​ക​ളി​ലും ഒ​രു ഹാ​ളി​ലു​മാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​റു സ്റ്റാ​ഫ് ന​ഴ്സ്, ര​ണ്ട് ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ വീ​ത​മു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടു​ന്ന​തി​ന് ഡി​ഫി​ബ്രി​ലേ​റ്റ​ർ, ആം​ബു​ല​ൻ​സ് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.