ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Sunday, January 17, 2021 11:55 PM IST
വി​ഴി​ഞ്ഞം: ആ​ഴി​മ​ല​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തി​ര​യി​ൽ​പ്പെ​ട്ട ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി ബി​നാ​ഷ് അ​ഹ​മ്മ​ദി​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ​യും വി​ഫ​ല​മാ​യി.​മൂ​ന്ന് മാ​സം മു​ൻ​പ് വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ൽ എ​ത്തി​യ ബി​നാ​ഷ് സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു മൂ​ന്ന് പേ​രോ​ടൊ​പ്പ​മാ​ണ് ആ​ഴി​മ​ല​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ത്.​തി​ര​യി​ൽ താ​ഴ്ന്ന ബി​നാ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷ​പെട്ട​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​റൈ​ൻ അം​ബു​ല​ൻ​സും തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ പ​ട്രോ​ൾ ബോ​ട്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലും ഫ​ലം ക​ണ്ടി​ല്ല.

മോ​ഷ​ണം:
യു​വാ​വ് പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട : ലാ​പ്ടോ​പ്പും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ചെ​കി​ട്ട​വി​ള​ക​ത്തു വീ​ട്ടി​ൽ മു​നീ​റി​ന്‍റെ ലാ​പ്ടോ​പ്പും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​റ്റ​രി​ക​ത്തു​വീ​ട്ടി​ൽ ഫാ​സി​ലു​ദീ​ൻ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ട്ടാ​ക്ക​ട സ​ബ്ഇ​ൻ​സ്പെ​ക്ട​ർ നി​ജാമിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനു നേ​തൃ​ത്വം ന​ൽ​കി.