ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ല്‍ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ: മ​റി​ക്ക ഗു​ഡേ​റി​യ​ന്‍
Sunday, January 17, 2021 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്ത​ല്‍ ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ട​മ​യാ​ണെ​ന്ന് യു​എ​ന്‍ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാം ഡെ​പ്യൂ​ട്ടി ഹെ​ഡ് മ​റി​ക്ക ഗു​ഡേ​റി​യ​ന്‍.
ഉ​റ​വി​ടം തി​രി​ച്ച​റി​യാ​നാ​കു​ന്ന ഭ​ക്ഷ​ണ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും വ​രും​കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ നേ​രി​ടാ​ന്‍ പോ​കു​ന്ന തീ​വ്ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ​യും ലോ​ക​വും എ​ടു​ക്കേ​ണ്ട​താ​യ ത​യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ചും അ​വ​ര്‍ വി​വ​രി​ച്ചു.
പേ​രൂ​ര്‍​ക്ക​ട ലോ ​അ​ക്കാ​ഡ​മി​യും സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സും സം​യു​ക്ത​മാ​യി "ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് എ​ക്സ്ട്രോ​സ്പെ​ക്ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ആ​ന്‍​ഡ് ക​ണ്‍​സ്യൂ​മ​ര്‍ ക​ണ്‍​സേ​ന്‍​സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​ണ്‍​ഡേ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​റി​ക്ക ഗു​ഡേ​റി​യ​ന്‍.​
ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​പ്പ​റ്റി ല​ണ്ട​നി​ലെ കിം​ഗ്സ് കോ​ള​ജ് റി​സ​ര്‍​ച്ച​ര്‍ രാ​ജേ​ന്ദ്ര കു​മാ​ര്‍ പ​ട്ടേ​ല്‍ ക്ലാ​സെ​ടു​ത്തു.
വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഡോ. ​അ​നീ​ഷ് വി. ​പി​ള്ള, പ്ര​ഫ. ഡോ. ​കെ.​ബി. കെം​പ ഗൗ​ഡ, പ്ര​ഫ. ആ​ഷാ സു​ന്ദ​രം, ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. കെ. ​ഹ​രീ​ന്ദ്ര​ന്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ എ​ന്‍. രേ​ഷ്മ സോ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.