ഉ​ണ​ങ്ങി​യ മ​രം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു; അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി
Sunday, January 17, 2021 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: കൊ​ടു​ങ്ങാ​നൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ല്‍ നി​ല്‍​ക്കു​ന്ന ഉ​ണ​ങ്ങി​യ ഞാ​റ​മ​രം വ​ഴി​യാ​ത്രി​ക​ര്‍​ക്കും വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ര​ത്തി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് സ​മീ​പ​ത്തെ
വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നി​രു​ന്നു. ഉ​ണ​ങ്ങി​യ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഒ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് കാ​ണി​ച്ച് ഹെ​ല്‍​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. പ​ത്മ അ​റി​യി​ച്ചു.​ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നു മു​ന്പ് മ​രം പൂ​ർ​ണ​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.