അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, January 17, 2021 11:52 PM IST
നെ​ടു​മ​ങ്ങാ​ട്: പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ​ന​വൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി.
ഡി​വൈ​എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​മോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ. എ​സ്. ലി​ജു , എ​സ്. ക​വി​രാ​ജ് , ജാ​ബി​ർ​ഖാ​ൻ , അ​ന​ന്തു കു​മാ​ർ , എ​സ്. സു​നി​ത , എ​സ്. മി​നി , ജ​യ​ച​ന്ദ്ര​ൻ , വാ​മ​ദേ​വ​ൻ ആ​ശാ​രി , താ​രാ​മോ​ൾ, ഹ​സീം ,കൃ​ഷ്ണ​ച​ന്ദ്ര​ൻ , പ്രീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ന്ദി​യോ​ട്ട്
കോ​ൺ​ഗ്ര​സ്
ബി​ജെ​പി
കൂ​ട്ടു​കെ​ട്ടെ​ന്ന്
ആ​രോ​പ​ണം

പാ​ലോ​ട് :ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ബി​ജെ​പി കൂ​ട്ടു​കെ​ട്ട് മ​റ​നീ​ക്കി​യെ​ന്നു സി​പി​എം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ബി​ജെ​പി​യ്ക്ക് വോ​ട്ട് ചെ​യ്തു. കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​യാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​റ് വോ​ട്ടു​ക​ൾ ബി​ജെ​പി​യ്ക്ക് മ​റി​ച്ചു കൊ​ടു​ത്ത​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.