വാ​ട​ക വീ​ട്ടി​ല്‍ നിന്ന് ഇ​റ​ക്കി​വി​ട്ട ദ​മ്പ​തി​ക​ള്‍ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ അ​ഭ​യം തേ​ടി
Sunday, January 17, 2021 11:52 PM IST
വെ​ള്ള​റ​ട : വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ട ദ​മ്പ​തി​ക​ള്‍ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ അ​ഭ​യം തേ​ടി.
ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ കു​ട​പ്പ​ന​മൂ​ട് താ​ജ്മ​ന്‍​സി​ലി​ല്‍ ഷാ​ഹു​ല്‍,ഭാ​ര്യ സു​ജാ​ത എ​ന്നി​വ​രാ​ണ് വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ അ​ഭ​യം തേ​ടി​യ​ത്.
വീ​ട് ഒ​ഴി​പ്പി​ക്കാ​ൻ ചി​ല​ർ വീ​ട്ടു​ട​മ​യെ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​താ​ണെ​ന്നും ഷാ​ഹു​ല്‍ പ​റ​ഞ്ഞു.​താ​മ​സി​ക്കാ​ൻ മ​റ്റൊ​രു വീ​ട് കി​ട്ട​ത്ത​തി​നാ​ൽ ഇ​രു​വ​രും വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ അ​ഭ​യം പ്രാ​വി​ക്കു​ക​യു​മാ​യി​രു​ന്നു.