ക്ഷേ​മ​നി​ധി ഓ​ഫീ​സ് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ‘പു​ല്ലു​വി​ല’
Sunday, January 17, 2021 11:52 PM IST
കാ​ട്ടാ​ക്ക​ട: കെ​ട്ടി​ട നി​ർ​മ​ാണ ക്ഷേ​മ നി​ധി​യി​ൽ അം​ശാ​ദാ​യം അ​ട​യ്ക്കാ​നാ​യി കാ​ട്ടാ​ക്ക​ട ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന്‍റെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ വ​ൻ​തി​ര​ക്ക്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ഞ്ഞി ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ ആശ​ങ്ക​യി​ൽ. ജി​ല്ല​യി​ൽ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് കാ​ട്ടാ​ക്ക​ട മാ​ത്ര​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും നേ​രി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ക​ള​ക്ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​ത്.​കാ​ട്ടാ​ക്ക​ട, കു​റ്റി​ച്ച​ൽ, പൂ​വ​ച്ച​ൽ, ക​ള്ളി​ക്കാ​ട്,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, മ​ല​യി​ൻ​കീ​ഴ്, മാ​റ​ന​ല്ലൂ​ർ, അ​മ്പൂ​രി തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ങ്ങ​ളാ​ണ് പ​ണം ഒ​ടു​ക്കു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​ശ്രീ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്.

രാ​വി​ലെ മു​ത​ൽ ഇ​ട​വേ​ള​യി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​യെ​ടു​ത്തി​ട്ടും വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​ര​ക്കി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ക​ള​ക്ഷ​ൻ അ​വ​സാ​നി​ച്ച് പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്ത​ലും ഒ​ത്തു നോ​ക്ക​ലും ക​ഴി​ഞ്ഞ​പ്പോ​ൾ നേ​രം ഇ​രു​ട്ടി.

ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അം​ശാ​ദാ​യം അ​ട​ച്ചു പു​തു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കാ​യി​ട്ടാ​ണ് ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്.

എ​ല്ലാ മാ​സ​വും ഒ​ന്ന്,15, 25 തീ​യ​തി​ക​ൾ​ക്ക് പു​റ​മെ തി​ങ്ക​ൾ,ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ലും പ​ണം അ​ട​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ട്.

ക്ഷേ​മ​നി​ധി​യി​ൽ അം​ശാ​ദാ​യം അ​ട​ച്ചു ര​സീ​തും ആ​ധാ​റും ഉ​ൾ​പ്പ​ടെ ന​ൽ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അം​ഗ​ത്വം പു​തു​ക്കി ന​ൽ​കു​ക​യു​ള്ളു​വെ​ന്ന​തി​നാ​ലാ​ണ്ആ​ളു​ക​ൾ എ​ത്തി​യ​ത്.

അ​റു​നൂ​റു രൂ​പ​യാ​ണ് ഒ​രാ​ൾ അം​ശാ​ദാ​യ​മാ​യി അ​ട​ക്കു​ന്ന​ത്. ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​ർ വെ​ള്ളി​യാ​ഴ്ച തു​ക അ​ട​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ കേ​ന്ദ്ര​ങ്ങ​ൾ വ്യ​ത്യ​സ്ത തീ​യ​തി​ക​ളി​ൽ തു​റ​ക്കു​ക​യോ കാ​ട്ടാ​ക്ക​ട​യി​ലെ ക​ള​ക്ഷ​ൻ കേ​ന്ദ്രം കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തു അ​നു​വ​ദി​ക്കു​ക​യോ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.